സൈക്കിളിലൂടെ

ഒരു സൈക്കിളിന്റെ തിരോധാനം.....നാല് വർഷം മുമ്പുണ്ടായ ഒരു സംഭവത്തെ ഓർമ്മിപ്പിച്ചു.
                ഇന്നലെ ക്ലാസിലെ ഒരു കുട്ടിയുടെ സൈക്കിൾ കാണാതായി.സ്ക്കൂളിനടുത്തെ ഒരു വീട്ടിലാത്രെ പാർക്കിംഗ്.വൈന്നേരം സ്ക്കൂൾ വിട്ട് ചെന്നപ്പോൾ സൈക്കളില്ല.തിരിച്ചു കിട്ടുമോ എന്തോ....
                     ഈയിടെ ഒരു രക്ഷിതാവ് വിളിച്ചു.നാലു മണിയ്ക്ക് ചെല്ലുമ്പോൾ സൈക്കിളില് കാറ്റില്ല.ആരോ അഴിച്ച് വിടാണ്.അന്വേഷിച്ചപ്പൊ സൈക്കിൾ നിർത്തണത് ദൂരെ  ..എന്ത് ചെയ്യാൻ.കൺവെട്ടത്ത് ക്ലാസിന് സമീപം നിർത്താൻ പറഞ്ഞതാണ്.
                    നാലു കൊല്ലം മുമ്പ് ചെറിയ മകൻ പത്തില് പഠിക്കണ കാലം.ഒമ്പത് കഴിഞ്ഞ് ആ വെക്കേഷന് ഒരു ഭാഗവത വായനയ്ക്ക് പോയി.ആ കാശോണ്ട് അന്നത്തെ പുതിയ മോഡൽ...കാരിയറില്ലാത്ത...സ്പോർട്സ് സൈക്കിൾ വാങ്ങി.അന്നത് സ്ക്കൂളില് അപൂർവ്വാത്രെ.ആദ്യത്തെ.ആദ്യ ദിനങ്ങളിൽ നല്ല കരുതലാവും ..ക്രമേണ കുറയും.ഒരൂസം സ്ക്കൂൾ വിട്ട് നോക്കുമ്പോ വെച്ചോടത്ത് സൈക്കളില്ല.കൂട്ടുകാർക്ക് ക്ഷാമല്യാത്തോണ്ട് ആരേലും കൊണ്ടുപോയതാവുംന്ന് വിചാരിച്ച് പോന്നു.സാധ്യതയുള്ള കൂട്ടുകാരോട് അന്വേഷിച്ചു.അവരെടുത്തില്ല.ടെൻഷന്റെ നാളുകൾ.സൈക്കിളിന് നില്ക്കാൻ ഇടങ്ങൾ പലതാണ്.മുത്തശ്ശന്റെ...അമ്മാമന്റെ...തിരോധാനം രക്ഷിതാക്കളായ ഞങ്ങൾ അറിഞ്ഞതൂല്യ.മാത്രല്ല...കൂട്ടുകാര് വന്ന് പല ആവശ്യത്തിനും കൊണ്ടുപോണതും കാണാം.
                   ഉടമസ്ഥൻ ടെൻഷനിലായത് ഞങ്ങളറിഞ്ഞില്ല.അങ്ങനെ ഒരാഴ്ച കഴിഞ്ഞു.അതിനിടേല് ക്ലാസിലെ ഒരു സുഹൃത്ത് വഴി സൈക്കിളിനെ പറ്റി സൂചന.ആണോന്ന് നോക്കാൻ സ്ഥലത്തെ ചില പ്രമുഖ സുഹൃത്തുക്കളേം കൂട്ടി സംഭവ സ്ഥലത്തേയ്ക്ക്...സൈക്കിളിന് പുതുവർണ്ണം നല്കി രൂപമാറ്റം വരുത്തുകയായിരുന്നു  സുഹൃത്ത്.ഒരേ ബഞ്ചിലിരുന്ന് പഠിക്കണ സഹപാഠി.സൈക്കിളതു തന്നെ എന്ന് ഉറപ്പാക്കി.പിന്നീട് അവിടെ ലേശം കലാശക്കൊട്ട്.സൈക്കിൾ പോയതിലേറെ സങ്കടമായത്...കിട്ടിയപ്പോഴാണ്.ഒരേ ബഞ്ചിലിരുന്ന് സൗഹൃദം പങ്കിട്ട ചങ്ക് ബ്രോ.അത് വളരെ വേദനണ്ടാക്കി.ഏതായാലും രക്ഷിതാക്കളോട് പറഞ്ഞ് കൂട്ടുകാരന് നേരെ വിഷമത്തോടെ  നാലുവാക്ക് പറഞ്ഞ് മടക്കം...കൈ വെച്ചൂന്നും ...മറ്റും.
                      നിറം മാറിയ സൈക്കിളുമായി ആശ്വാസത്തോടെ തിരിച്ചെത്തീട്ടാണ്..കഥകൾ പറയണത്.ഒരാഴ്ച അനുഭവിച്ച ടെൻഷനും.കൂട്ടുകാരനാണ് ചെയ്തതെന്ന് അറിഞ്ഞപ്പോഴത്തെ സങ്കടോം എല്ലാം.....ആ കൂട്ടുകാരനെ ഇനിയൊന്നും പറയരുതെന്നും...സൗഹൃദം തുടരണമെന്നും..കൂടുതൽ പേരറിയാതെ നോക്കണമെന്നും ..ഞങ്ങളും.
                      സ്ക്കൂളുകളില് ഈ സംഭവം ഉണ്ടാവാറുണ്ട്.സ്ഥിരമായല്ല..പല പല പ്രകൃതക്കാരല്ലേ...കൊണ്ട് പോയി മറിച്ച് വില്ക്കുന്നവർ...ഒക്കെണ്ട്.പ്രായത്തിന്റെ ചില പ്രശ്നങ്ങൾ ആവാം.

                         ഇന്നലത്തെ സംഭവം...പഴയതിനെ ഓർമ്മിപ്പിച്ചു.നഷ്ടപ്പെടുമ്പോൾ വേദന തന്നെ.അറിഞ്ഞ് കൊടുക്കുമ്പോൾ സന്തോഷവും....ഏവർക്കും നബിദിന ശുഭദിനം.

നഷ്ടഫ്പെ

Comments

  1. സൈക്കിൾെറുപ്പത്തിൽ ഒരു ഹരമായിരുന്നു

    ReplyDelete
  2. ചെറുപ്പത്തിൽ "

    ReplyDelete
  3. നല്ല അവതരണം ബിന്ദു.. എല്ലാവിധ ആശംസകളും

    ReplyDelete
  4. Borgata Hotel Casino & Spa review (2021) - Pros & Cons
    Borgata Hotel Casino & 라이브 벳 Spa review. Rating: 홀덤 용어 2.7 · ‎Review by 야구 분석 Bill Grinstead · 룰렛 돌리기 게임 ‎Price range: 0 먹튀 사이트 먹튀 랭크

    ReplyDelete
  5. Casino - Hendon Mob - Page 1 of 6 - JTM Hub
    Casino. New member: Casino. Registration Date: 09/2021. New member: Casino. 인천광역 출장마사지 Registration 태백 출장마사지 Date: 강원도 출장안마 09/2021. New 동해 출장샵 member: Casino. 안산 출장안마 Registration Date: 09/2021.

    ReplyDelete

Post a Comment

Popular posts from this blog

ബ്ലോഗിലേയ്ക്ക്