Posts

സൈക്കിളിലൂടെ

Image
ഒരു സൈക്കിളിന്റെ തിരോധാനം.....നാല് വർഷം മുമ്പുണ്ടായ ഒരു സംഭവത്തെ ഓർമ്മിപ്പിച്ചു.                 ഇന്നലെ ക്ലാസിലെ ഒരു കുട്ടിയുടെ സൈക്കിൾ കാണാതായി.സ്ക്കൂളിനടുത്തെ ഒരു വീട്ടിലാത്രെ പാർക്കിംഗ്.വൈന്നേരം സ്ക്കൂൾ വിട്ട് ചെന്നപ്പോൾ സൈക്കളില്ല.തിരിച്ചു കിട്ടുമോ എന്തോ....                      ഈയിടെ ഒരു രക്ഷിതാവ് വിളിച്ചു.നാലു മണിയ്ക്ക് ചെല്ലുമ്പോൾ സൈക്കിളില് കാറ്റില്ല.ആരോ അഴിച്ച് വിടാണ്.അന്വേഷിച്ചപ്പൊ സൈക്കിൾ നിർത്തണത് ദൂരെ  ..എന്ത് ചെയ്യാൻ.കൺവെട്ടത്ത് ക്ലാസിന് സമീപം നിർത്താൻ പറഞ്ഞതാണ്.                     നാലു കൊല്ലം മുമ്പ് ചെറിയ മകൻ പത്തില് പഠിക്കണ കാലം.ഒമ്പത് കഴിഞ്ഞ് ആ വെക്കേഷന് ഒരു ഭാഗവത വായനയ്ക്ക് പോയി.ആ കാശോണ്ട് അന്നത്തെ പുതിയ മോഡൽ...കാരിയറില്ലാത്ത...സ്പോർട്സ് സൈക്കിൾ വാങ്ങി.അന്നത് സ്ക്കൂളില് അപൂർവ്വാത്രെ.ആദ്യത്തെ.ആദ്യ ദിനങ്ങളിൽ നല്ല കരുതലാവും ..ക്രമേണ കുറയും.ഒരൂസം സ്ക്കൂൾ വിട്ട് നോക്കുമ്പോ വെച്ചോടത്ത് സൈക്കളില്ല.കൂട്ടുകാർക്ക് ക്ഷാമല്യാത്തോണ്ട് ആരേലും കൊണ്ടുപോയതാവുംന്ന് വിചാരിച്ച് പോന്നു.സാധ്യതയുള്ള കൂട്ടുകാരോട് അന്വേഷിച്ചു.അവരെടുത്തില്ല.ടെൻഷന്റെ നാളുകൾ.സൈക്കിളിന് നില്ക്കാൻ ഇടങ്ങൾ പലതാണ

ബ്ലോഗിലേയ്ക്ക്

ബ്ലോഗിലേയ്ക്കൊരു കാൽവെപ്പ്.ഏറെ നാളത്തെ ആഗ്രഹമാണ് ഒരു ബ്ലോഗ്.തോന്നീതൊക്കെ എഴുതലാണ് ലക്ഷ്യം.ഓരോന്നും വന്ന് ചേരാൻ ഓരോ സമയമുണ്ടല്ലോ.അതുപോലെ ഇതും.ഇതൊരു തുടക്കം.പരീക്ഷണം.ഇതിന്റെ ചിട്ടകൾ...മാമൂലുകൾ അറിയാത്തതാണ് വലിയ കീറാമുട്ടി.                   ഓരോന്ന് പഠിഞ്ഞ് വരുമ്പോൾ അതൊരു ത്രില്ല്.'ബാലികേറാമല'യെന്ന് കരുതിയ വാട്സാപ്പും,ഫേസ്ബുക്കും ഇന്ന് 'കരതലാമലകം'.അതിലും ഈ തുടങ്ങിയതിലും മനസ്സിലാക്കാൻ ഒരുപാട്.പുതിയ പുതിയ ടെക്നിക്കുകൾ ..ഓരോന്നായി പലപ്പോഴായി സ്വായത്തമാകുന്നു.               പലതും അത്ഭുതം തന്നെ.വിവരങ്ങൾ പെട്ടെന്ന് അകലം വഴി എത്തണത്.കൂട്ടുകാരുമായി,ബന്ധുക്കളുമായി ദൂരെ ദൂരെയിരുന്ന് സൊറ പറയണത്.അകൽച്ച കുറയ്ക്കും.നിത്യേന കാണണ പ്രതീതി.ശബ്ദത്തിലൂടെയും...വാക്കുകളിലൂടേയും വേണ്ടപ്പെട്ടവരായ പലരും.നല്ല രീതിയിൽ നല്ലതിനായ് മാത്രം ഉപയോഗിച്ചാൽ ഏറെ പ്രയോജനകരം.                    പരീക്ഷണ ലേഖനം.കൂടുതൽ മികവുമായി വരാം....